Image default
Uncategorized

ബിരിയാണിക്ക് വില കൂടി; ഫ്രീഡം ഫുഡിന്റെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു

0:00

ബിരിയാണിക്ക് വില കൂടി; ഫ്രീഡം ഫുഡിന്റെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു

കണ്ണൂര്‍: തടവുകാര്‍ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ഫുഡ്’ ഉല്‍പ്പന്നങ്ങളിലെ ബിരിയാണിക്ക് വില വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഈ മാസം അഞ്ചു മുതല്‍ പ്രാബല്യത്തില്‍ വന്നതായി ജയില്‍ വകുപ്പ് അറിയിച്ചു. പുതിയ നിരക്ക് പ്രകാരം ചിക്കന്‍ ബിരിയാണിയുടെ വില 70 രൂപയില്‍ നിന്ന് 80 രൂപയായി ഉയര്‍ന്നു. വെജിറ്റബിള്‍ ബിരിയാണി 45 രൂപയില്‍ നിന്ന് 50 രൂപയായും ബിരിയാണി റൈസിന്റെ വില 40 രൂപയില്‍ നിന്ന് 45 രൂപയായും വര്‍ധിപ്പിച്ചു. അതേസമയം, മറ്റു ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില പുതുക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം മുന്‍പ് ജയില്‍ സൂപ്രണ്ടുമാര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധനയ്ക്ക് അംഗീകാരം ലഭിച്ചത്.

കുറഞ്ഞ വിലയും മികച്ച ഗുണമേന്മയും കാരണം ജയില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രതിമാസം ശരാശരി 7.82 ലക്ഷം ചപ്പാത്തികളാണ് വിവിധ ജയിലുകളില്‍ നിന്ന് നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി കറി, മുട്ടക്കറി, ചിക്കന്‍ കറി, ചിക്കന്‍ കബാബ്, ചിക്കന്‍ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു തുടങ്ങിയവയാണ് ഫ്രീഡം ഫുഡ് ബ്രാന്‍ഡിലൂടെ ലഭ്യമാകുന്ന പ്രധാന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍.

Related post

സ്പാനിഷ് മുത്തം; നിലവിലെ ചാംപ്യൻമാരായ അർജൻ്റീനയെ പരാജയപ്പെടുത്തി സ്പെയിനിന് രണ്ടാം ലോകകപ്പ് കിരീടം

Time to time News

അധ്യാപക നിയമന തർക്കം; യുവാവിനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അജയ് കോങ്ങാട് പോലീസിന്റെ പിടിയിലായി

Time to time News

മുണ്ടൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."