Image default
Uncategorized

തൃശ്ശൂരിൽ വൻ എംഡിഎംഎ വേട്ട; 323 ഗ്രാം മയക്കുമരുന്ന് പിടികൂടി, രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

0:00

തൃശ്ശൂരിൽ വൻ എംഡിഎംഎ വേട്ട; 323 ഗ്രാം മയക്കുമരുന്ന് പിടികൂടി, രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

തൃശ്ശൂർ: സിറ്റി ഡാൻസാഫ് സംഘവും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 323 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവർ ഗുരുവായൂർ–പാവറട്ടി സ്വദേശികളായ ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി,ഷിഫാസ് എന്നിവരാണ്.
ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് ആദ്യം രണ്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്. സ്ത്രീകളിൽ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ സംഘത്തിലെ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നിന്ന് 20 ഗ്രാം എംഡിഎംഎ കൂടി പോലീസ് കണ്ടെത്തി. തുടർന്ന് ഗുരുവായൂർ പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 300 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു.
ഇതോടെ കേസിൽ ആകെ 323 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം, വിതരണ ശൃംഖല, സംഘവുമായി ബന്ധപ്പെട്ട മറ്റ് കണ്ണികൾ എന്നിവയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related post

പ്രധാനമന്ത്രി ആവാസ് യോജന:മന്ത്രി കെ എം ഷാജി രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നു- പി കെ ഉസ്മാന്‍

Time to time News

ഷൊർണൂരിൽ എംഡിഎംഎ വേട്ട; യുവാവും യുവതിയും അറസ്റ്റിൽ

Time to time News

വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."