എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-
റസാഖ് പാലേരി

പാലക്കാട് :
ജനങ്ങളെ പട്ടിണിക്കിടുന്ന വികലമായ എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവി ശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിത ഇന്ധനത്തിന്റെയും വിദേശനാണ്യലാഭത്തിന്റെയും പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികലമായ എഥനോൾ നയം രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് കുറയ്ക്കാനെന്ന പേരിൽ കരിമ്പും ഭക്ഷ്യധാന്യങ്ങളും വ്യാപകമായി എഥനോൾ നിർമ്മാണത്തിലേക്ക് തിരിച്ചു വിട്ടതിനെത്തുടർന്ന് രാജ്യം ഇന്ന് കടുത്ത പഞ്ചസാര ക്ഷാമത്തിലേക്കും അഭൂതപൂർവ്വമായ വിലക്കയറ്റത്തിലേക്കും നീങ്ങിയിരിക്കുന്നു.
ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ പോയി ഒടുവിൽ നിത്യോപയോഗ വസ്തുവായ പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരുന്നത് ബി ജെ പി ഭരണകൂടത്തിന്റെ സാമ്പത്തിക പാപ്പരത്തവും ആസൂത്രണമില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്നും റസാഖ് പാലേരി പ്രസ്താവിച്ചു.
ജില്ലാപ്രസിഡന്റ്
കെ.സി.നാസർ അധ്യക്ഷതവഹിച്ചു.
ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം പഠന നേതൃത്വം നൽകി.
സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ
മോഹൻദാസ് പറളി,
എം.ദിൽഷാദ് അലി,
ട്രഷറർ ഹബീബ മൂസ,
വൈസ് പ്രസിഡൻറ് മാരായ
എം.സുലൈമാൻ,
റിയാസ് ഖാലിദ്,
ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.

