0:00
ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.
1996 മുതൽ 2016 വരെയുള്ള കാലയളവിൽ നാല് തവണ അദ്ദേഹം ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1979 മുതൽ 1996 വരെ ദീർഘകാലം ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തത്തമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡെവലപ്‌മെൻ്റ് ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ സഹകരണ മേഖലയിലും അദ്ദേഹം സജീവമായിരുന്നു. നിലവിലെ ചിറ്റൂർ മണ്ഡലം എം.എൽ.എയായ അഡ്വ. സുമേഷ് അച്യുതൻ അദ്ദേഹത്തിൻ്റെ മകനാണ്.
മുതിർന്ന കോൺഗ്രസ് നേതാവിന്റെ
നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

