സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

കണ്ണൂര്‍: സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടെന്ന പരാതിയില്‍ സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരേ കേസ്. പ്രഭാഷകനും, സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുമായ അബ്ദുല്ല ബാസിലിന്റെ പരാതിയില്‍ ചക്കരക്കല്ല് പോലിസാണ് കേസെടുത്തത്.
ആരിഫ് ഹുസൈന്‍ പോസ്റ്റിട്ടത് അധിക്ഷേപ പരാമര്‍ശങ്ങളോടെയാണെന്നും മനപ്പൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് എഫ്‌ഐആര്‍.
അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് മുസ്ലിം സ്ത്രീകളെയും അബ്ദുല്ല ബാസിലിന്റെ ബന്ധുക്കളായ സ്ത്രീകളെയും ആരിഫ് ഹുസൈന്‍ അധിക്ഷേപിച്ചത്. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ഡിജിപിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി അബ്ദുല്ല ബാസില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നേരത്തെ അറിയിച്ചിരുന്നു. ലൈംഗിക അധിക്ഷേപം ന്യായീകരിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും അന്നദ്ദേഹം പറഞ്ഞു.

