Image default
Uncategorized

ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. താഹിറിനെ മരിച്ച നിലയിൽ കണ്ടെത്തി

0:00

ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. താഹിറിനെ മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി: കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ താഹിറിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിറാണ് മരിച്ചത്. മൺകൂന ഇടിഞ്ഞ് ടിപ്പർ ലോറി സമീപത്തെ കുളത്തിലേക്ക് മറിഞ്ഞ് ചെളിയിൽ താഴ്ന്നുപോവുകയായിരുന്നു.
വാഹന അപകടത്തിനുശേഷം മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമാണ് താഹിറിന്റെ മൃതദേഹം ലഭിക്കുന്നത്.

രാവിലെ 7.30-ഓടെയായിരുന്നു അപകടം. വാഹനം പിന്നിലേക്ക് നീങ്ങി കുളത്തിലേക്ക് വീഴുകയായിരുന്നു. ഒരു മാസമായി ക്വാറിയിൽ മണ്ണിട്ട് നികത്തുന്ന പ്രവൃത്തി നടന്നുവരികയായിരുന്നു.

ഗൾഫിൽ ജോലി ചെയ്തിരുന്ന താഹിർ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

അപകടവിവരമറിഞ്ഞ് പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ലോറി ചെളിയിൽ ആഴ്ന്നുപോയതിനാൽ പുറത്തെടുക്കാൻ ഏറെ പ്രയാസം നേരിട്ടു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങൾക്കൊടുവിലാണ് മണ്ണിൽ പുതഞ്ഞ നിലയിൽ താഹിറിനെ കണ്ടെത്തിയത്

Related post

മേനോൻപാറയിൽ കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവം: നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

Time to time News

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊല; മറ്റൊരാള്‍ക്കുകൂടി പങ്കെന്ന് സൂചന

Time to time News

നവംബർ 3 മുതൽ സ്വകാര്യ ബസ് സമരം; പാലക്കാട് ബസ് ഉടമകൾ പ്രതിഷേധ മാർച്ച് നടത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."