Image default
Uncategorized

ഫോൺ ചോർത്താൻ   ചാര സോഫ്റ്റ്‌വെയർ വാങ്ങിയ സർക്കാർ നടപടി പൗരാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം: പി അബ്ദുൽഹമീദ്

0:00

ഫോൺ ചോർത്താൻ   ചാര സോഫ്റ്റ്‌വെയർ വാങ്ങിയ സർക്കാർ നടപടി പൗരാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം: പി അബ്ദുൽഹമീദ്

തിരുവനന്തപുരം :യാതൊരു നിയന്ത്രണവുമില്ലാതെ പൗരന്മാരുടെ ഫോണുകൾ ചോർത്താനും വിവരങ്ങൾ ശേഖരിക്കാനും കഴിയുന്ന ഇസ്രയേലി ചാര സോഫ്റ്റ്‌വെയർ കേരള പോലീസിന് വേണ്ടി വാങ്ങിയ ഇടത് വലത് സർക്കാരുകളുടെ നടപടി പൗരാവകാശങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് .
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വാങ്ങിയ സോഫ്റ്റ്‌വെയർ ലൈസൻസ് ഇപ്പോൾ പുതുക്കുകയായിരുന്നു. ഈ വിഷയത്തിൽ ഇരു മുന്നണികളും ഒരുപോലെ കുറ്റക്കാരാണ്.
ഇസ്രയേൽ പോലെ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു രാജ്യത്തുനിന്നും ഇത്തരം സോഫ്റ്റ്‌വെയറുകൾ വാങ്ങുമ്പോൾ അത് രാഷ്ട്രീയപരമായും വംശീയപരമായും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ നടത്തിയ വെളിപ്പെടുത്തൽ ഗൗരവതരമാണ്. ഡൽഹിയിൽ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ധ്രുവ് റാട്ട് ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകളുടെയും കുടുംബാംഗങ്ങളുടെയും ഫോണുകൾ പിടിച്ചെടുത്തു വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതും ഇതേ സോഫ്റ്റ്‌വെയർ കൊണ്ടായിരുന്നു എന്നത് കുറ്റാന്വേഷണം എന്നതിനപ്പുറത്തേക്ക് രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൂടി ചൂണ്ടിക്കാണിക്കുന്നു. ഭരണഘടന വിരുദ്ധമായ ഇത്തരം നീക്കങ്ങൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.

Related post

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഡി.എം.ഒയ്ക്ക് പരാതി നൽകി

Time to time News

മുണ്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

Time to time News

അട്ടപ്പാടിയിൽ നാടൻ തോക്ക് നിർമ്മാണശാല കണ്ടെത്തി മൂന്ന് നാടൻ തോക്കുകളും നിർമ്മാണ സാമഗ്രികളും 20 ലിറ്ററോളം വാറ്റുചാരായവും പിടികൂടി മൂന്ന് പേർ അറസ്റ്റിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."