ടിക്കറ്റ് ബുക്ക് ചെയ്തിട്ടും പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു; കെ.എസ്.ആർ.ടി.സി വിദ്യാർഥിനികളോട് കാണിച്ചത് ഗുരുതരമായ അനാസ്ഥ: ജുവൈരിയ ഖലീൽ

പാലക്കാട്: കോയമ്പത്തൂരിലേക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര തിരിച്ച വിദ്യാർഥിനികളെ അന്തർസംസ്ഥാന പെർമിറ്റില്ലെന്ന കാരണം പറഞ്ഞ് മണ്ണാർക്കാട് വെച്ച് ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി നടപടി പ്രതിഷേധാർഹമാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ജുവൈരിയ ഖലീൽ പ്രസ്താവനയിൽ പറഞ്ഞു.
യാത്രയ്ക്കുള്ള ടിക്കറ്റ് നൽകി പണം കൈപ്പറ്റിയ ശേഷം പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുന്നത് യാത്രക്കാരോടുള്ള ഉത്തരവാദിത്തരഹിതമായ സമീപനമാണ്. ബസ്സിന് ആവശ്യമായ അന്തർസംസ്ഥാന പെർമിറ്റില്ലെന്ന വിവരം യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ പരിശോധിക്കേണ്ടതായിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് വിദ്യാർഥിനികൾ എന്തിന് ദുരിതം അനുഭവിക്കണം? സീറ്റ് ഉറപ്പില്ലാത്ത മറ്റൊരു ബസ്സി ൽ യാത്ര തുടരേണ്ടിവന്നതും ഗുരുതരമായ അനാസ്ഥയാണ്.
സംഭവത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമായ വിശദീകരണം നൽകണം. വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും വിദ്യാർഥിനികൾക്കുണ്ടായ യാത്രാദുരിതത്തിന് പരിഹാരം കാണുകയും വേണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജുവൈരിയഖ ലീൽ ആവശ്യപ്പെട്ടു.

