എസ്.ഡി.പി.ഐ ജാഗ്രതാ ക്യാമ്പെയ്‌ൻ പാലക്കാട് ജില്ലാതല ഉദ്ഘാടനം വാണിയംകുളത്ത് നടന്നു.
വാണിയംകുളം: സാങ്കേതിക പിശക് പോലുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏതൊരു പൗരനെയും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാനും , അതുവഴി പൗരത്വം നിഷേധിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കാനാവില്ലെന്നും അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഉസ്മാൻ വ്യക്തമാക്കി. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ ജാഗ്രതാ ക്യാമ്പെയ്‌നിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം വാണിയംകുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ മൗലവി സ്വാഗതം പറഞ്ഞു.
ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ബഷീർ കൊമ്പം, ജില്ലാ സെക്രട്ടറി ഉമ്മർ മൗലവി, മജീദ് ഷൊർണൂർ, റുകിയ അലി, വാസു വല്ലപ്പുസ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ അലി കെ.ടി, റഷീദ് പുതുനഗരം, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഷിത നജീബ്, സെക്രട്ടറി ലൈല എന്നിവർ സംസാരിച്ചു.

