Image default
news

കുവൈത്തില്‍ ഖനന കേന്ദ്രത്തില്‍ അപകടം; രണ്ടു മലയാളികള്‍ ദാരുണമായി മരിച്ചു

0:00

കുവൈത്തില്‍ ഖനന കേന്ദ്രത്തില്‍ അപകടം; രണ്ടു മലയാളികള്‍ ദാരുണമായി മരിച്ചു

കുവൈത്ത് സിറ്റി: അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ ദുരന്തത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരണപ്പെട്ടത്.
എണ്ണ കിണറുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് അപകടം സംഭവിച്ചത് എന്നാണ് ലഭ്യമായ വിവരം. അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല. സംഭവത്തെ കുറിച്ച് അധികാരികള്‍ അന്വേഷണം ആരംഭിച്ചു.
മരണപ്പെട്ടവരുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പിന്നീട് ദജീജ് ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വൈകാതെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Related post

ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ(21) അറസ്റ്റ്; കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്ക് പരിശോധിക്കുന്നു

Time to time News

വെറും വയറ്റിൽ നെല്ലിക്ക കഴിച്ചു നോക്കൂ; ആരോഗ്യത്തിന് മൂന്ന് പ്രധാന ഗുണങ്ങൾ

Time to time News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."