0:00
കോളജ് വിദ്യാർഥിനി റോഡ് അപകടത്തിൽ മരിച്ചു

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാൻ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിനി വഫ ഫാത്തിമ (19) മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശിനിയാണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെ പരീക്ഷ എഴുതാൻ സ്കൂട്ടറിൽ കോളജിലേക്ക് പോകുകയായിരുന്നു വഫ. എതിർ ദിശയിൽ വന്ന മിനിവാൻ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അമിതവേഗത്തിൽ സ്കൂട്ടറിലിടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ വഫയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രൊവിഡൻസ് വനിതാ കോളജിലെ ട്രാവൽ ആന്റ് ടൂറിസം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു വഫ.

