ജ്യോത്സ്യനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; എട്ട് മാസത്തിനുശേഷം പ്രധാന പ്രതി പിടിയിൽ

പാലക്കാട്:
കുടുംബ ദോഷമകറ്റാൻ എന്ന വ്യാജേന ജോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി
മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും നഗ്നചിത്രങ്ങൾ പകർത്തി ലക്ഷങ്ങൾ തട്ടാൻ
ശ്രമിച്ച കവർച്ച സംഘത്തിലെ പ്രധാന പ്രതി പിടിയിൽ.
കഞ്ചിക്കോട് മുക്രോണി സ്വദേശി എസ്. ബിനീഷ് കുമാർ (40) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം
8 മാസം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് പിടികൂടിയത്
നിരവധി കവർച്ചാ കേസുകളിലും പ്രതിയാണിയാൾ’
പിടികൂടുന്നതിനിടെ
പ്രതി എസ്.ഐ ഉൾപ്പെടെ 4 പൊലീസുകാരെ ആക്രമിച്ചു.
എസ്.ഐ കെ. ഷിജു, ബി. അബ്ദുൽ നാസർ, എം. കൃഷ്ണനുണ്ണി, ഹരിദാസ് എന്നിവർക്ക് പരിക്കേറ്റു.
കഴിഞ്ഞ മാർച്ച് 12 ന് കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലാണ് കേസിന് ആസ്പദമായ സംഭവം.
കേസുമായി ബന്ധപ്പെട്ട്
മൈമുന (44), എസ്. ശ്രീജേഷ് (24), എം. രജ്ഞിത്ത് (35),
സരിത (43), പ്രഭു (35), അപർണ പുഷ്പൻ (23),
പി. പ്രശാന്ത് (37), എം. ജിതിൻ (26), എൻ. പ്രതീഷ് (37), വി. പ്രശാന്ത് (29) എന്നിവർ നേരത്തേ പിടിയിലായിരുന്നു.
ബിനീഷ് കുമാറിന്റെ അറസ്റ്റോടെ കേസിൽ 11 പേർ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി
ചിറ്റൂർ ഡിവൈഎസ്പി പി. അബ്ദുൽ മുനീർ,
ഇൻസ്പെക്ടർ എം.ആർ. അരുണ്‍കുമാർ,
എസ്.ഐ കെ. ഷിജു,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി. അബ്ദുൽ നാസർ, എം. കൃഷ്ണനുണ്ണി, ഹരിദാസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘംമാണ് കേസ് കൈകാര്യം ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

