Image default
Uncategorized

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു

0:00

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വ്യാപകമായ വേനൽമഴയും ശക്തമായ കാറ്റും തുടരുന്നു. അട്ടപ്പാടിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു. കൽക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ദാരുണാന്ത്യം. കനത്ത മഴയ്‌ക്കിടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ സമീപത്തെ മരം ഒടിഞ്ഞു വീഴുകയായിരുന്നു.പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴയും കാറ്റും വൻ നാശനഷ്ടങ്ങളാണ് വിതച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ശക്തമായ കാറ്റിൽ ഗോഡൗണിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ചുങ്കം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഷീറ്റുകളാണ് കാറ്റിൽ പറന്നുപോയത്. വണ്ടിപ്പെരിയാർ പാറമട ഭാഗത്ത് മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലും മഴ ശക്തമാണ്. മുക്കം, തിരുവമ്പാടി, കൊടിയത്തൂർ, കാരശ്ശേരി, ഓമശ്ശേരി, കൂടരഞ്ഞി തുടങ്ങിയ ഇടങ്ങളിൽ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം താറുമാറായി. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related post

കടപ്പാറ ഭൂമി പ്രശ്നം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

Time to time News

തെരുവുനായ കടിച്ചുപൊട്ടിച്ച ചെരിപ്പ്; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും പുതിയ ചെരിപ്പും നൽകാൻ നിർദേശം

Time to time News

പോക്സോ കേസ്: രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."