വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കാട്: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വല്ലപ്പുഴ അറേബ്യന്‍ പാലസില്‍ വെച്ച് നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. ആസിയ മാനുവിനെ ജില്ലാ പ്രസിഡന്റായും സൈനബ അലിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഷിത നജീബ്, ബിന്ദു മുരളി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. റുക്കിയ അലി, ബാനു ബഷീര്‍ എന്നിവരെ സെക്രട്ടറിമാരായും ലൈല ഫക്രുദീനെ ട്രഷററായും തിരഞ്ഞെടുത്തു. ജസീന മജീദ്, ഷമീന, ജുവൈരിയ ഖലീല്‍, സുലൈഖ റഷീദ് എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍.
ജില്ലാ കൗണ്‍സില്‍ യോഗം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ശരീഫ് പട്ടാമ്പി നേതൃത്വം നല്‍കി. ചടങ്ങില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുലൈഖ റഷീദ്, എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

