Image default
Uncategorized

തച്ചമ്പാറയിൽ വാഹനാപകടം: കെഎസ്ഇബി മീറ്റർ റീഡർ മരിച്ചു

0:00

തച്ചമ്പാറയിൽ വാഹനാപകടം: കെഎസ്ഇബി മീറ്റർ റീഡർ മരിച്ചു


പാലക്കാട്‌ :തച്ചമ്പാറ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും തമ്മിൽ ഉണ്ടായ ദാരുണ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരപ്പുഴ പള്ളിപ്പടി അരിമ്പ്ര വീട്ടിൽ സതീഷ് (27) ആണ് മരിച്ചത്. കോങ്ങാട് കെ.എസ്.ഇ.ബി സെക്ഷനിലെ മീറ്റർ റീഡറായിരുന്നു.
പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറയ്ക്കടുത്ത് എടായ്ക്കൽ ഭാഗത്താണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും സതീഷ് സഞ്ചരിച്ച ബൈക്കും തമ്മിൽ വ്യാഴാഴ്ച രാത്രി 8.15ഓടെയാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ സതീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് കൈമാറും.
പിതാവ്: സുന്ദരൻ
മാതാവ്: പ്രേമ
ഭാര്യ: അർച്ചന

Related post

കടപ്പാറ ഭൂമി പ്രശ്നം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

Time to time News

തെരുവുനായ കടിച്ചുപൊട്ടിച്ച ചെരിപ്പ്; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും പുതിയ ചെരിപ്പും നൽകാൻ നിർദേശം

Time to time News

പോക്സോ കേസ്: രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."