0:00
കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടി; ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

അങ്കമാലി: കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. ക്ഷേത്രകുളത്തിൽ കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. അതിനിടെയാണ് കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ ആനയുടെ ചവിട്ടേറ്റ് മരിച്ചത്. പാപ്പാൻ മാർക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.
മരിച്ചയാളുടെ മൃതദേഹത്തിന് സമീപം ആന നിലയുറപ്പിച്ചു. ഇതോടെ മൃതദേേഹം മാറ്റാൻ കഴിഞ്ഞില്ല. നിരവധി വാഹനങ്ങളാണ് ആനയുടെ ആക്രമണത്തിൽ തകർന്നത്.

