Image default
Uncategorized

കാസർ​ഗോഡ് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

0:00

കാസർഗോഡ് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട് :കാഞ്ഞങ്ങാട് മൂർഖൻ പാമ്പിന്റെ കടിയേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലേ , എളേരിത്തട്ട്, തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത് ചന്ദ്രൻ- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്ര (നാലര)യാണ് ഇന്ന് ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ചയാണ് വീട്ടു മുറ്റത്ത് വച്ചു കുട്ടിക്ക് പാമ്പിൻ്റെ കടിയേറ്റത്.ഉടൻ തന്നെ നർക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
ജില്ലയിൽ വേനൽക്കാലം ആരംഭിച്ച ശേഷം ആദ്യമായുണ്ടായ പാമ്പു കടിയേറ്റുള്ള മരണമാണ് ഋതുനന്ദയുടേത്.

Related post

ചിലവ് ചുരുക്കൽ പദ്ധതി തടവുകാരന്റെ ഭക്ഷണ പാത്രത്തിൽ കൈയ്യിട്ടാവരുത്: എസ്.പി. അമീർ അലി

Time to time News

കേരളത്തോടുള്ള കേന്ദ്ര റെയിൽവേ അവഗണന അവസാനിപ്പിക്കണം: റോയ് അറയ്ക്കൽ

Time to time News

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."