Image default
Uncategorized

പാലക്കാട് നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ; ഹോട്ടൽ മുറിയിൽ വിൽപ്പന ശ്രമം

0:00

പാലക്കാട് നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ; ഹോട്ടൽ മുറിയിൽ വിൽപ്പന ശ്രമം

പാലക്കാട്: മേപ്പറമ്പ് ബൈപാസിനടുത്തുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്താൻ ശ്രമിച്ച ആറംഗ സംഘത്തെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സാംപിളുകളായി എത്തിച്ചതെന്ന് സംശയിക്കുന്ന 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
നെന്മാറ സ്വദേശികളായ ചാത്തമംഗലം വടക്കേക്കാട് മിഥുൻ (സൂക്കി–29), പോത്തുണ്ടി നെല്ലിക്കോട് അജിത്ത് (അജിപ്പ–29), എലപ്പുള്ളി തേനാരി ഒകരപ്പള്ളം ശീതൾ (26), നൂറണി പുതുപ്പള്ളിത്തെരുവ് പൂളക്കാട് ആഷിഫ് (22), ഷൊർണൂർ മഞ്ഞക്കാട് ബേത്തിൽ റോഡ് മുഹമ്മദ് അസർ (21), മേപ്പറമ്പ് പൂളത്തൊടി ജംഷുദ്ദീൻ (34) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മേപ്പറമ്പ് ബൈപാസിൽ സംശയകരമായി പാർക്ക് ചെയ്തിരുന്ന കാറിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. അന്വേഷണത്തിൽ കാറിലുണ്ടായിരുന്നവർ സമീപത്തെ ഹോട്ടലിൽ താമസിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ 10 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

Related post

കടപ്പാറ ഭൂമി പ്രശ്നം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

Time to time News

തെരുവുനായ കടിച്ചുപൊട്ടിച്ച ചെരിപ്പ്; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും പുതിയ ചെരിപ്പും നൽകാൻ നിർദേശം

Time to time News

പോക്സോ കേസ്: രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."