0:00
കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളി മരിച്ചു

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു. കരുവാരക്കുണ്ട് സ്വദേശി ജംഷീറാണ് (40) മരിച്ചത്. റബര്‍ തോട്ടം പാട്ടത്തിനെടുത്ത ജംഷീര്‍ മണലിയംപാടം ഭാഗത്ത് പുലര്‍ച്ചെ ടാപ്പിംങ് നടത്തുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
നാട്ടുകാര്‍ ചേര്‍ന്ന് ജംഷീറിനെ ആദ്യം കരുവാരക്കുണ്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജംഷീറിന്റെ ആരോഗ്യനില ഗുരുതരമാകുകയും വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
. ഭാര്യ: ഷംന.

