എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

പാലക്കാട്: എസ്ഡിപിഐ പാലക്കാട് നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ വിപുലമായ പങ്കാളിത്തത്തോടെ പേഴുങ്കര എം.ഐ ഹാളിൽ സംഘടിപ്പിച്ചു. പാർട്ടിയുടെ നയങ്ങളും രാഷ്ട്രീയ നിലപാടുകളും പ്രവർത്തകരിലേക്ക് വ്യക്തമായി വിശദീകരിക്കുന്നതായിരുന്നു കൺവെൻഷന്റെ പ്രധാന ലക്ഷ്യം.
എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മൽ കെ. മുജീബ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് എസ്ഡിപിഐ നടത്തുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലായി പാർട്ടി സ്വാധീനം വർധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും തമിഴ്നാട്ടിലും മുന്നണിയുടെ ഭാഗമായിട്ടാണ് എസ്ഡിപിഐ പ്രവർത്തിച്ചതും അത് വലിയ രാഷ്ട്രീയ നേട്ടമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ റഷീദ് പുതുനഗരം, റാഷിക്ക് ചടനാംകുറുശ്ശി, മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ, ജോയിന്റ് സെക്രട്ടറി ഷബീർ എന്നിവർ സംസാരിച്ചു.
കൺവെൻഷനിൽ പാർട്ടിയുടെ നയങ്ങൾ വിശദമായി അവതരിപ്പിക്കുകയും നിലവിലെ

രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വം വിതരണം ചെയ്തു. പുതുതായി എത്തിയ പ്രവർത്തകരുടെ സാന്നിധ്യം മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകുന്നതായാണ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു


