Image default
Uncategorized

എസ്‌ഡിപിഐ 18-ാം സ്ഥാപകദിനാഘോഷം വിജയിപ്പിച്ച ഏവർക്കും നന്ദി

0:00

എസ്‌ഡിപിഐ 18-ാം സ്ഥാപകദിനാഘോഷം വിജയിപ്പിച്ച ഏവർക്കും നന്ദി


പാലക്കാട്: എസ്‌ഡിപിഐയുടെ 18-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലുടനീളം ബ്രാഞ്ച് തലങ്ങളിൽ സംഘടിപ്പിച്ച പതാക ഉയർത്തൽ, ലഘുലേഖ വിതരണം, മധുര വിതരണം, സേവന-റിലീഫ് പ്രവർത്തനങ്ങൾ എന്നിവ ജനപങ്കാളിത്തത്തോടെയും പ്രവർത്തകരുടെ ആത്മാർത്ഥമായ സഹകരണത്തോടെയും വിജയകരമായി പൂർത്തീകരിച്ചതായി എസ്‌ഡിപിഐ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം അറിയിച്ചു.
പരിപാടികളുടെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച എല്ലാ ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികൾക്കും പ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. വിവിധ രീതികളിൽ സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്ത നാട്ടുകാർക്കും ജനാധിപത്യ വിശ്വാസികൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിശപ്പില്ലാത്തതും ഭയമില്ലാത്തതുമായ ഒരു സമൂഹം സൃഷ്ടിച്ചെടുക്കുക എന്ന പാർട്ടിയുടെ ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
എസ്‌ഡിപിഐയുടെ 18-ാം സ്ഥാപകദിന പരിപാടികൾ വിജയകരമാക്കാൻ സഹകരിച്ച മുഴുവൻ ജനങ്ങൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നതായും റഷീദ് പുതുനഗരം പ്രസ്താവനയിൽ വ്യക്തമാക്കി.

Related post

എസ്ഡിപിഐ പ്രവർത്തന ഫണ്ട് ജില്ലാതല ഉദ്ഘാടനം നാളെ പാറയിൽ

Time to time News

അനാശാസ്യകേന്ദ്രത്തിൽ കൊലപാതകം; നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അറസ്റ്റിൽ

Time to time News

സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."