0:00
വണ്ടൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം: വണ്ടൂര്‍ കാപ്പിലില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ആക്രമണം. ഇരുവരെയും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണന്ന് ബിജെപി ആരോപിച്ചു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.

