Image default
Uncategorized

യുവജന ശക്തിയെ സമൂഹമാറ്റത്തിനായി സജ്ജമാക്കി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം

0:00

യുവജന ശക്തിയെ സമൂഹമാറ്റത്തിനായി സജ്ജമാക്കി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം

പാലക്കാട്: യുവജനങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹനിർമാണ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വം വളർത്തിയെടുക്കുന്നതിനുമായി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം പട്ടാമ്പി ഓങ്ങല്ലൂരിൽ ചേർന്നു. ജില്ലാ കൺവീനർ ഇബ്രാഹിം ആറങ്ങോട്ടുകര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് കൺവീനർ അംജദ് കണിയാപുരം യോഗം ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ യുവജനങ്ങൾ കൂടുതൽ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും ഇടപെടേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ അംജദ് കണിയാപുരം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ നിലനിൽക്കുന്ന അനീതികൾക്കും വിവേചനങ്ങൾക്കും എതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് സാമൂഹിക പുരോഗതിക്കും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും യുവജനങ്ങൾ മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതി അംഗം ഹസ്സൻ ചിയ്യാനൂർ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. യുവജനങ്ങളുടെ അവകാശ സംരക്ഷണം, സാമൂഹിക പ്രതിബദ്ധത, ജനകീയ ഇടപെടലുകൾ എന്നിവ മുൻനിർത്തി ജില്ലയിലുടനീളം വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം, ജില്ലാ കമ്മിറ്റി അംഗം മുസ്തഫ കുളപ്പുള്ളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗം സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും യുവജനങ്ങളെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ സജീവമാക്കുന്നതിനുമുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകി. ജനകീയ പ്രശ്നങ്ങളിൽ ശക്തമായ നിലപാടുകളും ക്രിയാത്മക ഇടപെടലുകളും തുടർന്നും നടത്തുമെന്ന് യോഗം പ്രഖ്യാപിച്ചു.

Related post

എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി

Time to time News

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."