Image default
Uncategorized

തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

0:00

തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

തിരൂര്‍: ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയും തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ വിനോദ് കുമാര്‍ ജി.വി (47) ആണ് അറസ്റ്റിലായത്.
തിരൂര്‍ കന്മനം സ്വദേശിയായ ഒരാള്‍ ആരംഭിച്ച ആയുര്‍വേദിക് വെല്‍നസ് സെന്ററിന് ലൈസന്‍സ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. ലൈസന്‍സ് അനുവദിക്കുന്നതിനായി പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഇതിന് മുമ്പ് ഇതേ കേസുമായി ബന്ധപ്പെട്ട് തിരൂര്‍ നഗരസഭയിലെ താല്‍ക്കാലിക വാച്ച്മാനായ ഷിഹാബുദ്ദീന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സതീഷ് എന്നിവരെ മലപ്പുറം വിജിലന്‍സ് സംഘം കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വിനോദ് കുമാര്‍ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കി നല്‍കുന്നതിനായി 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിള്‍ പേ വഴിയും കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി വിജിലന്‍സ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related post

എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി

Time to time News

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."