Image default
Uncategorized

പാചകവാതക വിലവർദ്ധനവ്: വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പിയിൽ ധർണ്ണ നടത്തി

0:00

പാചകവാതക വിലവർദ്ധനവ്: വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പിയിൽ ധർണ്ണ നടത്തി

പട്ടാമ്പി: രാജ്യത്ത്‌ പാചകവാതക വില അടിക്കടി വർദ്ധിക്കുന്നതിനെതിരെയും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി വിമൻ ഇന്ത്യ മൂവ്മെന്റ്. അടുക്കളകൾക്ക് ആഘാതമായി ഗ്യാസ് വില ഉയരുന്നു എന്ന മുദ്രാവാക്യമുയർത്തി വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി, ഷോർണൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മേലെ പട്ടാമ്പിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റ് തകർക്കുന്ന രീതിയിലാണ് നിലവിൽ പാചകവാതക വില വർദ്ധിച്ചുകൊണ്ടിരിക്കുന്നതെന്നും, സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഈ വിഷയത്തിൽ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

മേലെ പട്ടാമ്പിയിൽ നടന്ന ധർണ്ണയ്ക്ക് വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഹഫ്സ സുലൈമാൻ, സെക്രട്ടറി ആസിയ മാനു, ഷൊർണൂർ മണ്ഡലം പ്രസിഡന്റ് ഷാക്കിറ, സെക്രട്ടറി സൈനബ എന്നിവർ നേതൃത്വം നൽകി. വിലക്കയറ്റത്തിനെതിരെ പ്ലക്കാർഡുകളും ബാനറുകളും ഏന്തി വനിതകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

Related post

എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി

Time to time News

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."