Image default
Uncategorized

ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

0:00

ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കരിമ്പുഴ സ്വദേശി ജിജോ മോഹൻ ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം മാത്രം ജില്ലയിൽ 543 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കരിമ്പുഴയിൽ ഡെങ്കിപ്പനി ബാധിച്ച് 62 വയസ്സുള്ള സ്ത്രീ മരിച്ചിരുന്നു. ജൂൺ 13ന് പട്ടാമ്പി സ്വദേശിനിയായ 73കാരിയും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ മാസം രണ്ടുപേരാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. നിലവിൽ മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

Related post

എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി

Time to time News

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."