Image default
Uncategorized

വള്ളുവനാട് ജില്ല രൂപീകരിക്കണം: മുഹമ്മദ് മുഹ്‌സിൻ എംഎൽഎ

0:00

വള്ളുവനാട് ജില്ല രൂപീകരിക്കണം: മുഹമ്മദ് മുഹ്‌സിൻ എംഎൽഎ

തിരുവനന്തപുരം: പട്ടാമ്പി ആസ്ഥാനമായി വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. വള്ളുവനാട് ജില്ല ഭാഷാപരമായും സാംസ്‌കാരികമായും വള്ളുവനാടിന്റെ പാരമ്പര്യമുള്ള പുതിയ ജില്ല വേണമെന്നാണ് മുഹ്‌സിൻ ആവശ്യപ്പെട്ടത്.സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. ഇതിനായി ഒരു കമ്മീഷനെ നിയമിക്കുമെന്നും സതീശൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു.മലപ്പുറം ജില്ല വിഭജിച്ച് തിരൂർ പുതിയ ജില്ല രൂപീകരിക്കണമെന്നും മൂവാറ്റുപുഴ, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള പുതിയ ജില്ലകൾ രൂപീകരിക്കണെമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Related post

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; 60 കഴിഞ്ഞ പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തം

Time to time News

ഒരു ഡങ്കിപ്പനി മരണം കൂടി;ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

Time to time News

അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ; ബസ് കയറാൻ കാത്തുനിൽക്കുന്നതിനിടെ യുവാവും യുവതിയും അറസ്റ്റിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."