0:00
കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശുവിന് ദാരുണാന്ത്യം

പാലക്കാട്:ആലത്തൂർകാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. കാവശ്ശേരി പാടൂർ ടെലഫോൺ എക്സ്ചേഞ്ചിനു സമീപമാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കാവശ്ശേരി പത്തനാപുരം ചേറുംങ്കോട് ജാഫറിൻ്റെ മകൻ സിയാൻ ആദം (ആറ് മാസം) ആണ് മരിച്ചത്. ജാഫറിൻ്റെ ഭാര്യ റസീന (20), ഇവരുടെ ഉമ്മ തോലനൂർ കരുമണ്ണിൽ റംലത്ത് (47) ഓട്ടോ ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്ക് പരിക്കേറ്റു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമാണ്. പഴയന്നൂർ പൊറ്റയിൽ ബന്ധു വീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. കാർ ആലത്തൂരിൽ നിന്നും കുന്ദംകുളത്തേക്ക് പോവുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആലത്തൂർ ക്രസൻ്റ് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റവരെ അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
