0:00
വീട്ടുമുറ്റത്ത് കളിക്കിടെ പാമ്പുകടി; ഒരുവയസുകാരന് ദാരുണാന്ത്യം

മഞ്ചേരി: വീട്ടുമുറ്റത്ത് കളിക്കുമ്പോൾ പാമ്പുകടിയേറ്റ് 15 മാസം പ്രായമുള്ള ശിശു മരിച്ചു. പുൽപ്പറ്റ പൂക്കൊളത്തൂർ കല്ലേങ്ങൽ കോളനിയിലുള്ള ശ്രീജേഷ്–ശോഭ ദമ്പതികളുടെ മകൻ അർജുൻ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ കുട്ടിയുടെ കാലിൽ നിന്ന് രക്തം വരുന്നത് ശ്രദ്ധിച്ച വീട്ടുകാർ ആദ്യം തൃപ്പനച്ചി പിഎച്ച്സിയിലും തുടർന്ന് കൂടുതൽ ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചികിത്സയ്ക്കിടെ പാമ്പുകടിയേറ്റിരിക്കാമെന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുമുറ്റത്തെ പരിശോധിച്ചപ്പോൾ മൂർഖൻ പാമ്പിനെ കണ്ടെത്തി.
