രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. യുവതി നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബാഞ്ചിന് കൈമാറും. ഡിജിറ്റൽ തെളിവുകൾ അടക്കം യുവതി കൈമാറിയെന്നാണ് വിവരം. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുകയും തുടർന്ന് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്നണ് പരാതി.
തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും യുവതി പരാതിപ്പെട്ടു. യുവതിക്കും ഗർഭസ്ഥ ശിശുവിനും നേരെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന്റെ വാട്സാപ്പ് ചാറ്റുകളും വോയിസുകളും പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡിനും പരാതി ലഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജനാണ് പരാതി നൽകിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ പാർട്ടി അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
