Image default
Uncategorized

പാലക്കാട് ജില്ലാ മൃഗാശുപത്രിയിൽ ഗുരുതര സൗകര്യക്കുറവ്; ചികിത്സ തേടി കർഷകർ ദുരിതത്തിൽ

0:00

പാലക്കാട് ജില്ലാ മൃഗാശുപത്രിയിൽ ഗുരുതര സൗകര്യക്കുറവ്; ചികിത്സ തേടി കർഷകർ ദുരിതത്തിൽ

പാലക്കാട്: ജില്ലയിലെ പ്രധാന വെറ്ററിനറി ചികിത്സാ കേന്ദ്രമായ പാലക്കാട് ജില്ലാ മൃഗാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കർഷകരും വളർത്തുമൃഗ സംരക്ഷകരും കടുത്ത പ്രതിസന്ധിയിൽ. എക്സ്-റേ ഉൾപ്പെടെയുള്ള പരിശോധനാ സംവിധാനങ്ങൾ പ്രവർത്തനരഹിതമായതും ആവശ്യമായ മരുന്നുകളുടെ ക്ഷാമവും വിദഗ്ധ ഡോക്ടർമാരുടെ കുറവും രോഗനിർണ്ണയത്തെയും ചികിത്സയെയും ഗുരുതരമായി ബാധിക്കുന്നതായി പരാതിയുണ്ട്.
രോഗബാധിതമായ മൃഗങ്ങളെ ആശുപത്രിയിലെത്തിച്ചാലും ആവശ്യമായ ലാബ് പരിശോധനകളും എക്സ്-റേ സൗകര്യവും ലഭ്യമാകാത്തതിനാൽ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് മൃഗസംരക്ഷകരുടെ ആരോപണം. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിലും പരിശോധനകൾ വൈകുന്നത് മൃഗങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്നതായി അവർ പറയുന്നു.
വിദഗ്ധ ചികിത്സയ്ക്കായി പലപ്പോഴും തൃശൂർ ജില്ലയിലെ മണ്ണുത്തിയിലേക്ക് മൃഗങ്ങളെ കൊണ്ടുപോകേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ദീർഘദൂര യാത്ര രോഗാവസ്ഥയിലുള്ള മൃഗങ്ങൾക്ക് അധിക ബുദ്ധിമുട്ടും അപകടസാധ്യതയും സൃഷ്ടിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. യാത്രാചെലവും ചികിത്സാചെലവും ചേർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർക്ക് വലിയ ഭാരമായി മാറുകയാണ്.
ഒരു ദിവസത്തെ തൊഴിൽ ഉപേക്ഷിച്ച് ദൂരെയുള്ള കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടിവരുന്നത് ചെറുകിട കർഷകർക്ക് പ്രായോഗികമല്ലെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായും അവർ പറയുന്നു. സർക്കാർ ആശുപത്രിയിൽ തന്നെ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ സേവനങ്ങളും ഉറപ്പാക്കണമെന്നതാണ് പ്രധാന ആവശ്യം.
പുതുപ്പള്ളി തെരുവ് സ്വദേശിയായ സുബൈർ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സേവനം അടിയന്തരമായി ഉറപ്പാക്കുക, എക്സ്-റേയും മറ്റ് പരിശോധനാ സംവിധാനങ്ങളും പ്രവർത്തനസജ്ജമാക്കുക, ആവശ്യമായ മരുന്നുകളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് പരാതിയിലെ പ്രധാന ആവശ്യങ്ങൾ.
സാധാരണക്കാരായ മൃഗസംരക്ഷകരുടെ താൽപ്പര്യം മുൻനിർത്തി ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലയിലെ പ്രധാന വെറ്ററിനറി ചികിത്സാ കേന്ദ്രം തന്നെ സൗകര്യക്കുറവിൽ തളരുന്നത് ഗൗരവമായി കാണണമെന്നും അവർ ആവശ്യപ്പെട്ടു.

Related post

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും 3.80 ലക്ഷം രൂപ പിഴയും ശിക്ഷ

Time to time News

വിദ്യാർഥിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 18 വർഷം കഠിന തടവ്

Time to time News

ഒറ്റപ്പാലത്ത് പി.കെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."