Image default
Uncategorized

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

0:00

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

പാലക്കാട്: കൂനത്തറയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണൻ (63) ആണ് മരിച്ചത്.
മദ്യലഹരിയിൽ മകൻ മനോജ് പിതാവിന്റെ തലയ്ക്ക് തടിക്കഷ്ണം കൊണ്ട് അടിക്കുകയായിരുന്നു. കഴിഞ്ഞ മാസം 23ന് പുലർച്ചെയാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ആക്രമണം നടക്കുകയുമായിരുന്നു.
കയ്യിൽ കിട്ടിയ തടിക്കഷ്ണം കൊണ്ടാണ് മനോജ് പിതാവിനെ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വെന്റിലേറ്ററിൽ ചികിത്സ തുടരുകയും ചെയ്തു.
അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെ അർദ്ധരാത്രിയോടെ മരണപ്പെട്ടു. സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ മനോജ് ഒറ്റപ്പാലം സബ് ജയിലിൽ റിമാൻഡിലാണ്.

Related post

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."