Image default
Uncategorized

കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറിയ കുതിരകൾ; സ്കൂളിലേക്ക് പോവുകയായിരുന്ന സ്ത്രീക്കും കുട്ടികൾക്കും പരിക്ക്

0:00

കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറിയ കുതിരകൾ; സ്കൂളിലേക്ക് പോവുകയായിരുന്ന സ്ത്രീക്കും കുട്ടികൾക്കും പരിക്ക്, വീഡിയോ വൈറൽ

കോയമ്പത്തൂർ: കോയമ്പത്തൂർ നഗരത്തിൽ റോഡിലേക്ക് പാഞ്ഞുകയറിയ കുതിരകൾ മൂലം സ്കൂട്ടി അപകടത്തിൽപ്പെട്ടു സ്ത്രീക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഇന്ന് രാവിലെ വെള്ളക്കിണരു പിരുവിനടുത്തുള്ള മേട്ടുപ്പാളയം റോഡിലാണ് അപകടം ഉണ്ടായത്. രണ്ട് കുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ സ്കൂട്ടറിന് മുന്നിലേക്ക് അപ്രതീക്ഷിതമായി കുതിരകൾ പാഞ്ഞുകയറിയതോടെയാണ് അപകടം സംഭവിച്ചത്. റോഡിലേക്ക് കുതിച്ചുകയറിയ കുതിരകളിൽ ഒന്ന് സ്കൂട്ടിയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറിഞ്ഞു.

അപകടത്തിൽ സ്കൂട്ടി ഓടിച്ചിരുന്ന സ്ത്രീക്കും കുട്ടികൾക്കും സാരമായ പരിക്കേറ്റു. സ്ത്രീ ഹെൽമറ്റ് ധരിച്ചിരുന്നതായും എന്നാൽ യൂണിഫോമിൽ ഉണ്ടായിരുന്ന കുട്ടികൾ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. അപകടം നടന്ന ഉടൻ സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിന് എത്തി മൂവരെയും ആശുപത്രിയിലെത്തിച്ചു.

വീതികുറഞ്ഞ റോഡുകളും വാഹന ബാഹുല്യവും കാരണം നഗരങ്ങളിൽ അപകടങ്ങൾ വർധിക്കുകയാണെന്നതിനിടെയാണ് മൃഗങ്ങൾ റോഡുകളിലേക്ക് കയറിവന്ന് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന വിമർശനം ഉയരുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വഴിയോരങ്ങളിൽ അലഞ്ഞുനടക്കുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related post

മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Time to time News

പാചകവാതക വില കൂട്ടി കേന്ദ്രം; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

Time to time News

ജയിലില്‍ കഴിയുന്ന ഇ അബൂബക്കര്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."