0:00
നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി; 17 വയസുകാരിയുടെ ചിത്രങ്ങൾ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: നഗ്നഫോട്ടോ അയച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 17 വയസുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി പോൺ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത 20കാരൻ അറസ്റ്റിൽ. ചിറ്റാർ ആനപ്പാറ സ്വദേശി രാഹുൽ മധുവിനെയാണ് (20) പൊലീസ് പിടികൂടിയത്.
പ്രണയബന്ധം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട പ്രതി, പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി ചിത്രങ്ങൾ കൈവശപ്പെടുത്തി. തുടർന്ന് ഈ ചിത്രങ്ങൾ വിവിധ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയും, അവ ഡിലീറ്റ് ചെയ്യുന്നതിനായി പെൺകുട്ടിയോട് പണം ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ചിറ്റാർ പൊലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ രാഹുൽ മധുവിനെ റിമാൻഡ് ചെയ്തു.

