Image default
Uncategorized

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ളം: വാടകക്കാര്‍ക്കും അപേക്ഷിക്കാം; സമയപരിധി ജനുവരി 31 വരെ                           

0:00

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ളം: വാടകക്കാര്‍ക്കും അപേക്ഷിക്കാം; സമയപരിധി ജനുവരി 31 വരെ                              

തിരുവനന്തപുരം:കേരള വാട്ട‍ർ അതോറിറ്റി ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതൽ 31 വരെ അപേക്ഷകൾ സമ‍‍ർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ൽ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നൽകണം.

ഓൺലൈനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന്‌ മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ നൽകാം. ഉപഭോക്താക്കളുടെ ഇ-അബാക്കസ്‌ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ്‌ വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക്‌ ആനുകൂല്യം അനുവദിക്കും. വാട്ട‍ർ ചാ‍ർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ.

Related post

പാചക വാതക പ്രതിസന്ധി: കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും തടയാന്‍ കര്‍ശന പരിശോധനപൊതുജനങ്ങളുടെ പരാതികള്‍ക്ക് ഉടന്‍ നടപടി

Time to time News

പാചകവാതക ക്ഷാമം; ജയില്‍ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു

Time to time News

ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം, തോളെല്ലിന് ഗുരുതര പരിക്ക്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."