0:00
യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ

പാലക്കാട്: യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലാണ് സംഭവം. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.
ശ്രീകേഷിന്റെ വീട്ടിൽ നേരത്തെ നടന്ന ഒരു ആക്രമണത്തിൽ വിപിനും പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നായിരുന്നു മർദ്ദനമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


