Image default
Uncategorized

പാലക്കാട് ചന്ദ്രനഗറിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; ബസ് ഡ്രൈവർക്കു ഗുരുതര പരിക്ക്

0:00

പാലക്കാട് ചന്ദ്രനഗറിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; ബസ് ഡ്രൈവർക്കു ഗുരുതര പരിക്ക്


പാലക്കാട്: ചന്ദ്രനഗറിൽ ഇന്ന് രാവിലെ ഏഴേ പത്തോടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് ബസ്സുകളും ഒരു കാറും ഒരു ലോറിയും ഉൾപ്പെടെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലേക്ക് ആദ്യം കാറും, പിന്നാലെ രണ്ട് യാത്രാ ബസ്സുകളും ഒന്നിന് പിന്നാലെ ഒന്നായി ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ബസുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് നിസാര പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരു ബസ് ഡ്രൈവറെ ഫയർഫോഴ്‌സ് എത്തി ബസ്സിനകത്ത് നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം ബസിനകത്ത് കുടുങ്ങിക്കിടന്ന നിലയിലായിരുന്നു.
ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു അപകടത്തിൽപ്പെട്ട ബസ്. വലിയ അപകടം നടന്നുവെങ്കിലും ഗുരുതരമായ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി. രണ്ട് യാത്രാ ബസ്സുകളുടെയും മുൻവശം പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related post

പാചകവാതക വിലവർദ്ധനവ്: വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പിയിൽ ധർണ്ണ നടത്തി

Time to time News

തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

Time to time News

വണ്ടൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."