Image default
Uncategorized

പാലക്കാട് കൊടുമ്പിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരിച്ചു

0:00

പാലക്കാട് കൊടുമ്പിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരിച്ചു

പാലക്കാട്: കൊടുമ്പിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഗുഡ്സ് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കുന്നത്തൂർ മേട് കനാൽ വരമ്പ് രവി യുടെ മകൻ രമേഷ് (40), കൊടുമ്പ് ഓലശ്ശേരി ഉണ്ണികൃഷ്ണന്റെ മകൻ മനോജ് (45) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 6.45 ഓടെ കൊടുമ്പ് ഓലശ്ശേരി ഞായം കടവ് ആൽത്തറയ്ക്കു സമീപമാണ് അപകടം. പാലത്തുള്ളി ഭാഗത്ത് നിന്ന് കൊടുമ്പിലേക്കു വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക്, മുന്നിൽ പോയിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related post

പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ ഡെലിവറി ചാർജിലും ചൂഷണം; ബില്ലിലുള്ള തുക മാത്രം നൽകണമെന്ന് മുന്നറിയിപ്പ്

Time to time News

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ സഹോദരനടക്കം മൂന്ന് സാക്ഷികള്‍ മൊഴിമാറ്റി

Time to time News

പാലക്കാട് കാട്ടാന ആക്രമണം: മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർ മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."