Image default
Uncategorized

ആദിവാസി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു; സഹോദരിയുടെ മകൻ അറസ്റ്റിൽ

0:00

ആദിവാസി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു; സഹോദരിയുടെ മകൻ അറസ്റ്റിൽ

വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയിലെ കേശവൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരിയുടെ മകൻ ജ്യോതിഷ് ആണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു ആക്രമണം നടത്തിയതെന്നാണ് ഉന്നതി നിവാസികൾ പറയുന്നത്. ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് മർദനത്തിലേക്ക് നീങ്ങിയത് എന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ കേശവനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിയായ ജ്യോതിഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related post

എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി

Time to time News

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."