Image default
Uncategorized

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം; നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു

0:00

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ വന്‍ തീപിടിത്തം; നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു

തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ വന്‍ തീപിടിത്തം.ബൈക്ക് പാർക്കിങ് ഭാഗത്താണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ് ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിൽ ആണ് തീ പടർന്നു പിടിച്ചത്.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. 200ലധികം വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തീപിടിച്ച് ബൈക്കുകള്‍ പൊട്ടിത്തെറിച്ചു. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

രണ്ടു വാഹനങ്ങൾ കത്തിയെന്ന സന്ദേശമാണ് ലഭിച്ചതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു.രണ്ടു മിനിറ്റുകൊണ്ട് സ്ഥലത്ത് എത്തിയപ്പോഴേക്കും തീ വ്യാപിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വാഹന്ങൾ തിങ്ങി പാർക്കിങ് ചെയ്തതുകൊണ്ടാണ് തീ ആളിപ്പടർന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഒരു വണ്ടിക്ക് തീപിടിച്ചപ്പോൾ തന്നെ തീയണക്കാൻ സാധിച്ചിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കുറക്കാൻ സാധിക്കുമായിരുന്നുവെന്ന് ദൃക്‌സാക്ഷി മീഡിയവണിനോട് പറഞ്ഞു.ബൈക്കുകളുടെ ടാങ്കുകൾ പൊട്ടിത്തെറിച്ച് ഭയാനകമായ അവസ്ഥയായിരുന്നുവെന്നും യാത്രക്കാർ പറയുന്നു.”

Related post

എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി

Time to time News

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."