Image default
Uncategorized

വയോധികയെ വീട് കയറി ആക്രമിച്ച സംഭവം; പ്രതി പിടിയില്‍പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സുരേഷിന്റെ അറസ്റ്റ് ഉടന്‍

0:00

വയോധികയെ വീട് കയറി ആക്രമിച്ച സംഭവം; പ്രതി പിടിയില്‍
പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സുരേഷിന്റെ അറസ്റ്റ് ഉടന്‍

പാലക്കാട്: ആലത്തൂര്‍ പാടൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ സുരേഷ് പൊലീസ് പിടിയില്‍. പളനിയില്‍ നിന്നാണ് സുരേഷിനെ ആലത്തൂര്‍ പൊലീസ് പിടികൂടിയത്. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സുരേഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ചശേഷമായിരുന്നു അതിക്രമം. ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ഇയാളും ബിജെപി പ്രവര്‍ത്തകരായ വിഷ്ണു, അരവിന്ദ് എന്നിവരും ചേര്‍ന്ന് നശിപ്പിച്ചതായി പരാതിയുണ്ട്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ദീപ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
അതേസമയം സുരേഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റി വാര്‍ത്തകുറിപ്പ് ഇറക്കിയതിന് പിന്നാലെ പാര്‍ട്ടി ബന്ധം തെളിയിക്കുന്ന ഫോട്ടോകള്‍, പാര്‍ട്ടി ഔദ്യോഗിക പേജില്‍ വന്ന വാര്‍ത്തകളും പുറത്തുവന്നു.

Related post

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കം സ്വകാര്യ ബസ് മേഖലയെ തകർക്കും: സി.കെ. അബ്ദുൽ റഷീദ്

Time to time News

യുവജന ശക്തിയെ സമൂഹമാറ്റത്തിനായി സജ്ജമാക്കി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം

Time to time News

സമനിലയിൽ കുരുക്കി മൊറോക്കോ; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."