Image default
Uncategorized

അമ്മയും, സഹോദരിയും മടങ്ങി എത്തിയപ്പോള്‍ കണ്ടത് വേദനിപ്പിക്കുന്ന കാഴ്ച. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ആയിഷ ഹിഫയുടെ വിയോഗം

0:00

അമ്മയും, സഹോദരിയും മടങ്ങി എത്തിയപ്പോള്‍ കണ്ടത് വേദനിപ്പിക്കുന്ന കാഴ്ച. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ആയിഷ ഹിഫയുടെ വിയോഗം

പാലക്കാട്: വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫയാണ് മരിച്ചത് 11 വയസ്സായിരുന്നു പ്രായം. കുട്ടിയുടെ മാതാവും, സഹോദരിയും പുറത്ത് പോയ സമയത്താണ് അപകടമുണ്ടായത്.

ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയാണ് കുട്ടി മരിക്കാനിടയായതെന്ന് വീട്ടുകാർ മൊഴി നൽകിയതായി തൃത്താല പൊലീസ് അറിയിച്ചു. വീട്ടിൽ കുട്ടിയുടെ മുത്തശ്ശിമാർ മാത്രമാണ് ഉണ്ടായിരുന്നത്.

കുട്ടിയെ കുറച്ചു നേരമായി കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കയറിൽ കുരുങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൃത്താല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. വട്ടേനാട് ജിവിഎച്ച്എസ് എസ് 6ാം ക്ലാസ് വിദ്യാർത്ഥിനിയാണ്..

Related post

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കം സ്വകാര്യ ബസ് മേഖലയെ തകർക്കും: സി.കെ. അബ്ദുൽ റഷീദ്

Time to time News

യുവജന ശക്തിയെ സമൂഹമാറ്റത്തിനായി സജ്ജമാക്കി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം

Time to time News

സമനിലയിൽ കുരുക്കി മൊറോക്കോ; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."