Image default
Uncategorized

അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

0:00

അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

മലപ്പുറം:അബുദാബിയിൽ ദാരുണ വാഹനാപകടം; മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു
അബുദാബി: അബുദാബിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശിയായ അബ്ദുൽ ലത്തീഫിന്റെ മൂന്ന് മക്കളും, അപകടത്തിൽ മരിച്ചത്.
അബുദാബിയിലെ ലിവ ഫെസ്റ്റിവലിൽ (Liwa Festival) പങ്കെടുത്ത ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ചമ്രവട്ടം സ്വദേശിനിയായ വീട്ടുജോലിക്കാരി ബുഷറയുമാണ് മരണപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫിനെയും ഭാര്യ റുക്സാനയെയും (വടകര സ്വദേശി) അബുദാബിയിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ 17 വർഷമായി അബ്ദുൽ ലത്തീഫും കുടുംബവും അബുദാബിയിലാണ് താമസം. മരിച്ച ബുഷറ കഴിഞ്ഞ നാല് വർഷമായി ഇവരുടെ വീട്ടിൽ ആയയായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് മാസം മുൻപ് നാട്ടിൽ പോയി തിരിച്ചെത്തിയതായിരുന്നു.
മൃതദേഹങ്ങൾ നിലവിൽ അബുദാബിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സംസ്കാരം യുഎഇയിൽ തന്നെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
പരിക്കേറ്റവർ:
അബ്ദുൽ ലത്തീഫ്, ഭാര്യ റുക്സാന, മറ്റ് രണ്ട് കുട്ടികൾ.

Related post

യുവജന ശക്തിയെ സമൂഹമാറ്റത്തിനായി സജ്ജമാക്കി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം

Time to time News

സമനിലയിൽ കുരുക്കി മൊറോക്കോ; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി

Time to time News

സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."