Image default
Uncategorized

മലമ്പുഴയിൽ അധ്യാപകന്റെ ലൈംഗിക പീഡനം: കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി മുന്നോട്ട്റിമാൻഡിലുള്ള സംസ്കൃത അധ്യാപകനെതിരെ അഞ്ചു പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു

0:00

മലമ്പുഴയിൽ അധ്യാപകന്റെ ലൈംഗിക പീഡനം: കൂടുതൽ വിദ്യാർത്ഥികൾ

പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന സംസ്കൃത അധ്യാപകൻ അനിലിനെതിരെ കൂടുതൽ പരാതികൾ പുറത്ത്. അധ്യാപകന്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികളാണെന്ന് സ്ഥിരീകരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) കൈമാറിയ അഞ്ച് വിദ്യാർത്ഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മലമ്പുഴ പൊലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
സിഡബ്ല്യുസിയുടെ കൗൺസിലിംഗിനിടെയാണ് പീഡനത്തിനിരയായ വിദ്യാർത്ഥികൾ തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. ആദ്യഘട്ടത്തിൽ കൗൺസിലിംഗ് നൽകിയ അഞ്ച് വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. യു.പി ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സിഡബ്ല്യുസിയുടെ കൗൺസിലിംഗ് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന ദിവസമാണ് നാളെ.

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."