Image default
Uncategorized

പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

0:00

പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ ഷിബുമോൻ ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
രണ്ടര വർഷമായി സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ് ഷിബു. മരണകാരണം വ്യക്തമല്ല. വാടകവീട്ടിൽ താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം. പുതിയ വീട് നിർമാണം ആരംഭിക്കാനിരിക്കവേയാണ് ജീവനൊടുക്കിയത്. ഭാര്യയും രണ്ടുമക്കളുമുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും.

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."