Image default
Uncategorized

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി

0:00

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി

ചെന്നൈ:യുഎ സർട്ടിഫിക്കറ്റ് നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്
കമ്മിറ്റിയിൽ അംഗമായ ഒരാൾ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമർശിച്ചിരുന്നു

വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സർട്ടിഫിക്കറ്റ് നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസിൽ വിധി പറഞ്ഞത്.

സർട്ടിഫിക്കേറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി മുമ്പ് വാദത്തിനിടെ ചോദിച്ചിരുന്നു. കമ്മിറ്റിയിൽ അംഗമായ ഒരാൾ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമർശിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കേറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും സി ബി എഫ് സി ചെയർമാന് ഇടപെടാമെന്നായിരുന്നു സെൻസർ ബോർഡിൻറെ നിലപാട്.

പൊങ്കലിന് മുന്നേ ചിത്രം തിയറ്ററിലെത്തുമോ?
നിർമാതാക്കൾക്ക് അനുകൂലമായ ഉത്തരവ് വന്നാലും, സെൻസർ ബോർഡ് അപ്പീൽ നൽകാൻ സാധ്യതയുണ്ട് എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പൊങ്കലിന് മുൻപായി ഈ മാസം 14 നോ അല്ലെങ്കിൽ 23 നോ ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ ശ്രമം. ഇന്നാണ് ചിത്രം റിലീസ് ചെയ്യാൻ ആദ്യം തിരുമാനിച്ചിരുന്നത്. അതിനിടയിലാണ് സെൻസർ ബോർഡിൻറെ കട്ടും കോടതിയിലേക്ക് ‘ജനനായകൻ’ നിയമ പോരാട്ടം നീണ്ടതും.

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."