Image default
Uncategorized

രാഹുലിനെ പിടികൂടിയത് കൃത്യമായ ആസൂത്രണത്തിലൂടെ

0:00

രാഹുലിനെ പിടികൂടിയത് കൃത്യമായ ആസൂത്രണത്തിലൂടെ

പാലക്കാട്.പത്തനംതിട്ട വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിന് ‘തെളിവുകള്‍’ കൈമാറി പരാതിക്കാരി. ആശുപത്രി രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകളും സാമ്പിളും യുവതി പോലിസിന് നല്‍കി. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെയാണ് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതെന്നും പരാതിക്കാരി പറയുന്നു. രാഹുല്‍ സാമ്പത്തിക ചൂഷണം നടത്തിയതിനും തെളിവുകളുണ്ടെന്ന് പരാതിക്കാരി പറയുന്നു. നിലവില്‍ വിദേശത്തുള്ള യുവതി ഇന്ന് നാട്ടില്‍ എത്തി രഹസ്യമൊഴിയും നല്‍കും. അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി ജി പൂങ്കുഴലിയും എ ആര്‍ ക്യാമ്പിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് രാഹുലിന്റെ ആദ്യമൊഴി.

Related post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."