Image default
Uncategorized

വിമൺ ഇന്ത്യ മൂവ്മെന്റ് സ്ഥാപക ദിനാഘോഷം: പത്തിരിപ്പാല കാരുണ്യ ഭവനം സന്ദർശിച്ച് WIM നേതാക്കൾ

0:00

വിമൺ ഇന്ത്യ മൂവ്മെന്റ് സ്ഥാപക ദിനാഘോഷം: പത്തിരിപ്പാല കാരുണ്യ ഭവനം സന്ദർശിച്ച് WIM നേതാക്കൾ

പാലക്കാട്:
വിമൺ ഇന്ത്യ മൂവ്മെന്റ് (WIM) സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടനയുടെ നേതൃത്വത്തിൽ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി പത്തിരിപ്പാലയിലെ കാരുണ്യ ഭവനം സന്ദർശിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹ്യനന്മയ്ക്കുമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഈ സന്ദർശനം സംഘടനയുടെ സാമുഹ്യ പ്രതിബദ്ധത ലക്ഷ്യം വെച്ചുള്ളതാണ്.
വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാബിയ ഷെരീഫ് പരിപാടിക്ക് നേതൃത്വം നൽകി. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ലൈല ഫക്രുദീൻ, ജില്ലാ വൈസ് പ്രസിഡന്റ് റുക്കിയ അലി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമീന, സീനത്ത് ഹാരിസ്, കൂടാതെ ഷൊർണുർ മണ്ഡലം പ്രസിഡന്റ് ഷാക്കിറ സത്താർ ,മണ്ഡലം ഭാരവാഹികളായ ആമിന, നഫ്‌സി, സലീന എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കാരുണ്യ ഭവനത്തിൽ താമസിക്കുന്നവരുമായി സംഘടനാ നേതാക്കൾ നേരിട്ട് ആശയവിനിമയം നടത്തി. അവിടുത്തെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കി. സ്ഥാപക ദിനാഘോഷം വെറും ആഘോഷമായി മാത്രമല്ല, സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ് വിമൺ ഇന്ത്യ മൂവ്മെന്റ് ആചരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
സ്ത്രീകളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കി തുടർന്ന് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും, സമൂഹത്തിൽ സ്നേഹവും കരുണയും വളർത്തുന്നതിന് വിമൺ ഇന്ത്യ മൂവ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."