Image default
Uncategorized

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും

0:00

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഓഫീസിലെത്തുമെന്നാണ് വിവരം. നേരത്തെ ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, ആധവ് അര്‍ജുന, സി ടി ആര്‍ നിര്‍മല്‍കുമാര്‍, മതിയഴകന്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘം വിജയ്‌യുടെ കാരവാനിലടക്കം ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. അതേസമയം, വിജയ്ക്ക് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പോലിസ് അറിയിച്ചു.

കരൂര്‍ കേസില്‍ ആദ്യമായാണ് വിജയ്യുടെ മൊഴി രേഖപ്പെടുത്തുന്നത്. നാളെ ഡല്‍ഹി ഓഫിസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ സമന്‍സ് അയച്ചിരുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ വിജയ് ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും. രണ്ടു ദിവസം വിജയ് ഡല്‍ഹിയില്‍ തുടരുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. 13ന് വൈകിട്ടാകും വിജയ് ചെന്നൈയിലേക്ക് തിരിക്കുക. വിമാനത്താവളം, ഹോട്ടല്‍, സിബിഐ ഓഫീസ് എന്നിവിടങ്ങളിലും വിജയ് യാത്രചെയ്യുന്ന റോഡിലും സുരക്ഷയൊരുക്കുമെന്നും പോലിസ് അറിയിച്ചു.

Related post

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."