Image default
Uncategorized

ജെല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി; അളങ്കാനല്ലൂരിൽ പ്രത്യേക ചികിത്സാ കേന്ദ്രം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

0:00

ജെല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി; അളങ്കാനല്ലൂരിൽ പ്രത്യേക ചികിത്സാ കേന്ദ്രം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: ജെല്ലിക്കെട്ടിൽ വിജയിക്കുന്ന യുവാക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലായിരിക്കും നിയമനം. അളങ്കാനല്ലൂരിൽ നടന്ന ജെല്ലിക്കെട്ട് ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
നാടൻ കാളകൾക്കായി അളങ്കാനല്ലൂരിൽ പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. അത്യാധുനിക മെഡിക്കൽ, പരിശീലന സൗകര്യങ്ങളോടെയുള്ള കേന്ദ്രം സ്ഥാപിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടൻ കാളകൾക്ക് ശാസ്ത്രീയ പരിചരണവും ഗുണനിലവാരമുള്ള ചികിത്സയും ഉറപ്പാക്കുന്നതാണ് പുതിയ കേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊങ്കലിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേർന്ന സ്റ്റാലിൻ, ജനങ്ങളുടെ മുന്നിൽ അർത്ഥവത്തായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. ദ്രാവിഡ മോഡൽ ഭരണത്തിന്റെ ഭാഗമായി രൂപം കൊണ്ട കലൈഞ്ജർ സെന്റിനറി ലൈബ്രറിയും കലൈഞ്ജർ സെന്റിനറി ജെല്ലിക്കെട്ട് അരീനയും അറിവിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകങ്ങളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post

പാലക്കാട് ജില്ലാ മൃഗാശുപത്രിയിൽ ഗുരുതര സൗകര്യക്കുറവ്; ചികിത്സ തേടി കർഷകർ ദുരിതത്തിൽ

Time to time News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും 3.80 ലക്ഷം രൂപ പിഴയും ശിക്ഷ

Time to time News

വിദ്യാർഥിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 18 വർഷം കഠിന തടവ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."